ഇന്ത്യയിലെ ഏട്ടു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്രം


ന്യൂഡൽഹി: രാജ്യത്തെ ഏട്ടു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്രസർക്കാർ. രോഗവ്യാപനം തടയാൻ പരിശോധകൾ ഇനിയും കൂട്ടാനാണ് കേന്ദ്രസർക്കാ‍ർ നിർദ്ദേശം. ജാഗ്രതയിൽ വീഴ്ച്ച വരുത്തുന്നവർ മറ്റുള്ളവർക്ക് രോഗം പടർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിദിന രോഗബാധ ഇത്യാദമായി ഇന്ത്യയിൽ ഇരുപതിനായിരത്തിന് അടുത്തെത്തി.

മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതതരിൽ എൺപത്തിയഞ്ച് ശതമാനവും. കൊവിഡ് മരണത്തിന്റ 87ശതമാനവും ഈ സംസ്ഥാനങ്ങളിൽ ആണെന്നാണ് കേന്ദ്രസർക്കാർ കണക്കുകൾ. ഈ സംസ്ഥാനങ്ങളിലെ രോഗനിയന്ത്രണം വലിയ പ്രതിസന്ധിയാണ്, പരിശോധനകൾ കൂട്ടി കൂടുതൽ രോഗികളെ കണ്ടെത്തി നീരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്രസർക്കാർ നി‍ർദ്ദേശം. ഒപ്പം കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം ഈ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപ്പിക്കും. നിലവിൽ ഗുജറാത്ത്,മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഒരു സംഘം സന്ദർശനം നടത്തുകയാണ്. കൂടുതൽ കേന്ദ്രസംഘത്തെ ഇതിനായി നിയോഗിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അൺലോക്ക് തുടരണം എന്ന് നിർദ്ദേശിച്ച പ്രധാനമന്ത്രി ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed