ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; മോദി വാരാണസിയിൽ
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നും വീണ്ടും ജനവിധി തേടും. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ 12 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
രണ്ട് മുൻ മുഖ്യമന്ത്രിമാരും രണ്ട് കേന്ദ്ര മന്ത്രിമാരും പട്ടികയിലുണ്ട്. പട്ടികയിൽ 47 യുവാക്കളും 28 വനിതകളും ഇടം പിടിച്ചു. കേരളത്തിലെ ആദ്യ പട്ടികയില്‍ സുരേഷ് ഗോപിയടക്കമുള്ള പ്രമുഖര്‍ ഇടം പിടിച്ചു.
tdrtdt
