സിദ്ധാര്‍ഥന്‍റെ മരണം; മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കം എല്ലാവരും പിടിയിൽ
പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കം എല്ലാവരും പിടിയില്‍. കീഴടങ്ങാനായി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലേക്ക് എത്തുമ്പോള്‍ ബസ് സ്റ്റാന്‍റില്‍ വച്ചാണ് സിന്‍ജോ പിടിയിലായത്. ക്രൂരമായി മര്‍ദിച്ചകാര്യം പുറത്തറിയാതിരിക്കാന്‍ സിന്‍ജോ സിദ്ധാര്‍ഥനെ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ തലയമുണ്ടാകില്ലെന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയതെന്നാണ് വിവരം. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍, കാശിനാഥന്‍, അല്‍ത്താഫ് എന്നിവരും ഇന്ന് വിവിധയിടങ്ങളില്‍വച്ച് പോലീസിന്‍റെ പിടിയിലായി. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായിട്ടുണ്ട്. ഇതിൽ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മാസം പതിനെട്ടിനാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്.
്േീു്ി
