യുവ കപ്പ്; ഫ്ലീറ്റ് ലൈൻ എഫ്.സി ചാന്പ്യന്മാർ
യുവ കപ്പ് സീസൺ ഒമ്പതിന്റെ അമേച്ചർ ടൂർണമെന്റിൽ ഫ്ലീറ്റ് ലൈൻ എഫ്.സി ബഹ്റൈൻ പ്രതിഭ എഫ്.സിയെ പരാജയപ്പെടുത്തി. ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്ലീറ്റ് ലൈൻ എഫ്.സി ഒന്നാം സ്ഥാനവും ബഹ്‌റൈൻ പ്രതിഭ എഫ്.സി രണ്ടാം സ്ഥാനവും കരസ്ഥമാക്കിയത്.
ബഹ്‌റൈനിലെ പതിനാറ് പ്രമുഖ ഫുട്ബാൾ ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ടൂർണമെന്റിൽ ഫ്ലീറ്റ് ലൈൻ എഫ്.സിയുടെ അഖിൽ ടൂർണമെന്റിലെമികച്ച കളിക്കാരനായും അൻഷാദ് മികച്ച ഡിഫൻഡറായും പ്രതിഭ എഫ്.സിയുടെ റാഷിദ് മൂന്ന് ഗോളുകളടിച്ച് ടോപ് സ്കോററായും റാഷിദ് ഏറ്റവും മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
dsfdf
