വിവാഹം കഴിക്കാൻ ചാനൽ അവതാരകനെ തട്ടിക്കൊണ്ടുപോയ യുവതിയും കൂട്ടാളികളും ഹൈദരാബാദിൽ അറസ്റ്റിൽ


വിവാഹം കഴിക്കാൻ ചാനൽ അവതാരകനെ തട്ടിക്കൊണ്ടുപോയ യുവതിയും കൂട്ടാളികളും ഹൈദരാബാദിൽ അറസ്റ്റിൽ. സ്വകാര്യ ടെലിവിഷൻ മ്യൂസിക് ചാനൽ അവതാരകനെയാണ് ബിസിനസുകാരിയായ യുവതിയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയത്.  യുവതിക്ക് പുറമെ  തട്ടിക്കൊണ്ടുപോകാൻ വാടകക്കെടുത്ത നാൽ പേരും അറസ്റ്റിലായി.  സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ് നടത്തുന്ന 31കാരിയായ യുവതി രണ്ട് വർഷം മുമ്പ് ഒരു മാട്രിമോണി വെബ്‌സൈറ്റിൽ ടിവി അവതാരകന്റെ ചിത്രം കണ്ടതിനെ തുടർന്ന് അക്കൗണ്ട് ഉടമയുമായി ചാറ്റ് ചെയ്യാൻ തുടങ്ങി.  മാസങ്ങൾക്ക് ശേഷമാണ് അക്കൗണ്ട് ഉടമ സ്വന്തം ചിത്രത്തിന് പകരം ചാനൽ അവതാരകന്റെ ചിത്രം ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയത്. തുടർന്ന് ചാനൽ അവതാരകന്റെ മൊബൈൽ നമ്പർ സ്വന്തമാക്കിയ യുവതി വാട്സാപ്പ് വഴി സന്ദേശമയക്കാൻ തുടങ്ങി. അജ്ഞാതരായ ചിലർ തന്റെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റിൽ വ്യാജ അക്കൗണ്ട് സൃഷ്‌ടിച്ചതിനെതിരെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായി അവതാരകൻ യുവതിയെ അറിയിച്ചു. 

എന്നാൽ യുവതി പിന്നീടും ചാനൽ അവതാരകന് സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. ശല്യം സഹിക്കാനാകാതെ അവതാരകൻ യുവതിയുടെ നമ്പർ േബ്ലാക്ക് ചെയ്തു. ഇതിന് പിന്നാലെയാണ് വിവാഹം കഴിക്കാനായി അവതാരകനെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചത്. അവതാരകന്റെ കാർ ട്രാക്ക് ചെയ്യാൻ ഉപകരണവും ഘടിപ്പിച്ചു. ഇതിന് പിന്നാലെയാണ് വാടക ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയത്. യുവതിയുടെ ഓഫീസിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചു. യുവതിയുടെ കോളുകളോട് പ്രതികരിക്കാമെന്നും മെസേജുകൾക്ക് റിൈപ്ല അയക്കാമെന്നും സമ്മതിച്ചതിന് പിന്നാലെയാണ് അവതാരകനെ വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു. 

article-image

gjkghjg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed