അശ്ലീല വിഡിയോകൾ കണ്ട് പെൺകുട്ടികളെ ശല്യപ്പെടുത്തുന്നു; 14 കാരനെ വിഷം കൊടുത്തുകൊന്ന് പിതാവ്


മഹാരാഷ്ട്രയിലെ സോളാപൂരിൽ 14 വയസുകാരനെ പിതാവ് വിഷം കൊടുത്തുകൊന്നു. പതിവായി അശ്ലീല വിഡിയോകൾ കണ്ട് പെൺകുട്ടികളെ ശല്യപ്പെടുത്തുന്നു എന്ന കാരണത്താലാണ് മകൻ വിശാലിനെ പിതാവ് കൊലപ്പെടുത്തിയത്. പിതാവ് വിജയ് ബട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 13ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിന് പരാതിലഭിച്ചു. ഏറെ വൈകാതെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മാർട്ടത്തിൽ കുട്ടി വിഷം കഴിച്ച് മരണപ്പെട്ടതാണെന്ന് കണ്ടെത്തി. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്തു. ഭാര്യയുടെയും ഭർത്താവിൻ്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പിതാവിനെ രഹസ്യമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.

മകൻ പഠിക്കാറില്ലായിരുന്നു എന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. മൊബൈൽ ഫോണിൽ പതിവായി അശ്ലീല വിഡിയോ കണ്ട് സ്കൂളിലെ പെൺകുട്ടികളെ ശല്യപ്പെടുത്തുമായിരുന്നു. മാതാപിതാക്കൾ പറയുന്നതൊന്നും വിശാൽ അനുസരിച്ചില്ല. തുടർന്ന് സ്കൂളിൽ നിന്നും പരാതി ഉയർന്നു. പൊറുതിമുട്ടിയ വിജയ് ജനുവരി 13ന് മകനെ തൻ്റെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയി വിഷം കലർത്തിയ ശീതളപാനീയം വാങ്ങിനൽകുകയായിരുന്നു. ഏറെ വൈകാതെ കുട്ടി ബോധരഹിതനായി വീഴുകയും വിജയ് ഒറ്റക്ക് വീട്ടിലെത്തുകയും ചെയ്തു. അന്ന് വൈകുന്നേരം ഭാര്യയുമൊത്ത് സ്റ്റേഷനിലെത്തി വിജയ് കുട്ടിയെ കാണാനില്ലെന്ന് പരാതിനൽകുകയായിരുന്നു.

article-image

ADSADADSADSADSADSADSADS

You might also like

  • Straight Forward

Most Viewed