അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്; പൂജകള്‍ നാളെ ആരംഭിക്കും


അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായുള്ള മഹാപൂജകള്‍ നാളെ ആരംഭിക്കും. ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് വിഗ്രഹ പ്രതിഷ്ഠ നടക്കും. 23 മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ശ്രീ രാമന് അഞ്ച് വയസ് പ്രായമുള്ളപ്പോൾ നില്‍ക്കുന്ന രൂപത്തില്‍ കൃഷ്ണശിലയില്‍ തയാറാക്കിയ വിഗ്രഹമാണ് സ്ഥാപിക്കുകയെന്നും ഇതിന് 120 മുതൽ 200 കിലോ വരെ തൂക്കം വരുന്ന ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.വാരണാസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങുകൾക്ക് നേതൃത്വം നൽകും. 

18ന് വിഗ്രഹം ഗര്‍ഭഗൃഹത്തില്‍ സ്ഥാപിക്കും. 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിച്ച് ഒന്നിന് പ്രതിഷ്ഠാ ചടങ്ങ് അവസാനിക്കും. മൂന്നു നിലകളിലായാണ് രാമക്ഷേത്രം ഒരുങ്ങുന്നത്. ക്ഷേത്രത്തിന്‍റെ ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്. ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്. നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തൻ മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിനുണ്ട്.

article-image

sdfdsf

You might also like

Most Viewed