അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്; ജനുവരി 22ന് ഡ്രൈ ഡേ പ്രഖ്യാപിച്ചു

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് നടത്തുന്ന ജനുവരി 22ന് ഛത്തീസ്ഗഡ്, ആസാം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങൾ ഡ്രൈ ഡേ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
രാമന്‍റെ മാതാവ് ജനിച്ചത് ഛത്തീസ്ഗഡിലാണെന്നും അതിനാൽ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്ന 22ന് ദീപാവലിക്ക് ചെയ്യുന്നതുപോലെ വീടുകളില്‍ ദീപം തെളിയിക്കണമെന്നും അന്ന് സംസ്ഥാനത്ത് ആഘോഷത്തിന്‍റെ ദിവസമായിരിക്കുമെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു.
asfszf