ശനിയാഴ്ച അയോധ്യ സന്ദർശനം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ


രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് ശനിയാഴ്ച അയോധ്യ സന്ദർശനം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജനുവരി 22നാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ഔദ്യോഗിക തിരക്കുകൾ കാരണം അന്ന് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഗവർണർ അറിയിച്ചു. 

അതുകൊണ്ടാണ് സന്ദർശനം നേരത്തെ ആക്കിയതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള ഹൗസിലെ സുരക്ഷ മുൻകരുതലുകൾ വർധിപ്പിക്കുന്നതിനെപ്പറ്റി തനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സുരക്ഷാ ചുമതലകൾ ഏജൻസിയാണ് കൈകാര്യം ചെയ്യുന്നത്. അത്തരം കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

article-image

sdfsdf

You might also like

Most Viewed