പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷനില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എഐസിസി ആഹ്വാനം ചെയ്തു. ഇന്ന് രാജ്ഭവനിലേക്ക് യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. ജില്ലാതലങ്ങളിലും യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ന്യൂഡല്‍ഹി ജന്തര്‍മന്ദറില്‍ എംപിമാര്‍ പ്രതിഷേധിക്കും. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നേതൃത്വം നല്‍കും. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നിന്നും വിജയ്‍ചൗക്കിലേക്ക് എംപിമാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജനാധിപത്യത്തെ പുറത്താക്കി', 'ജനാധിപത്യം സംരക്ഷിക്കണം' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഈ സമ്മേളന കാലയളവില്‍ 143 എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

article-image

ssadadsadsdasadsdadsads

You might also like

  • Straight Forward

Most Viewed