ബിഹാറില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് വെടിയേറ്റു; രണ്ടുപേർ മരിച്ചു


പാറ്റ്‌ന: ബിഹാറില്‍ ഒരു കുടുംബത്തിലെ രണ്ടുപേര്‍ വെടിയേറ്റു മരിച്ചൂ. നാലുപേര്‍ക്ക് പരിക്ക്. ലഖിസരായി കബയ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചാബി മൊഹല്ലയില്‍ തിങ്കളാഴ്ച ആണ് സംഭവം. ഛഠ് പൂജയുടെ കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരേയാണ് വെടിവയ്പ്പുണ്ടായത്. ആറുപേര്‍ക്കാണ് വെടിയേറ്റത്. ഇവരില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ചന്ദന്‍ കുമാര്‍, രാജ്‌നന്ദന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ലവ്‌ലി കുമാരി, പ്രീതി കുമാരി, ദുര്‍ഗാകുമാരി, ശശിഭൂഷണ്‍ കുമര്‍ എന്നിവര്‍ക്കാണ് പരിക്ക്.

article-image

DSDSDSDDS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed