മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പോളിങ് പുരോഗമിക്കുന്നു: ആദ്യമണിക്കൂറുകളിൽ 11 ശതമാനം പോളിങ്


മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പോളിങ് പുരോഗമിക്കുന്നു. ആദ്യമണിക്കൂറുകളിൽ 11 ശതമാനം പോളിങ് രേഖപ്പെടുത്തിയാതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏഴ് മണിക്കാണ് സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിച്ചത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുമുള്ള രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രദേശിൽ 230 സീറ്റുകളിലേക്ക് മത്സരിക്കുന്നത് 2533 സ്ഥാനാർത്ഥികൾ. ഡിസംബർ മൂന്നിന് ആണ് ഫലം പ്രഖ്യാപിക്കുക.

ഛത്തീസ്ഗഡില്‍ 958 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി 18,833 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. മൊത്തം 90 സീറ്റുള്ള ഛത്തീസ്ഗഡിൽ 20 സീറ്റിലേക്ക് ആദ്യഘട്ടം വോട്ടെടുപ്പ് ഈ മാസം 7നു നടന്നു. മിസോറമിലും 7നു ആയിരുന്നു വോട്ടെടുപ്പ്. രാജസ്ഥാൻ (നവംബർ 25), തെലങ്കാന (30) എന്നിവിടങ്ങളിലെ പോളിങ്ങിനു ശേഷം വോട്ടെണ്ണൽ ഡിസംബർ 3നു നടക്കും.

 

article-image

yhyfghfghrt

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed