ഡല്‍ഹി മദ്യനയ അഴിമതി; സഞ്ജയ് സിങ്ങ് എംപി വ്യവസായിയില്‍ നിന്നും 2 കോടി കൈപറ്റിയെന്ന് ഇഡി


ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങ് വ്യവസായിയില്‍ നിന്നും 2 കോടി രൂപ കൈപറ്റിയെന്ന് ഇ ഡി. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് പണം കൈമാറിയതെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ നിരവധി പ്രതികളുമായി അടുത്ത ബന്ധം സഞ്ജയ് സിങ്ങിനുണ്ട്. ബിസിനസുകാരന്‍ ദിനേഷ് അറോറയുമായും സഞ്ജയ് സിങ്ങിന് ബന്ധമുണ്ടെന്നും ഇഡി വ്യക്തമാക്കി.

മദ്യനയം രൂപപ്പെടുത്തി സ്വകാര്യ വ്യക്തികള്‍ക്ക് സഹായം ചെയ്തുകൊടുക്കാനായി സഞ്ജയ് സിങ്ങ് ക്രിമിനല്‍ ഗൂഢാലോചനയിലും പങ്കാളിയായെന്നും ഇഡി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ നിന്നും പ്രതിക്കൂട്ടില്‍ നിര്‍ത്താവുന്ന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ദിനേശ് അറോറയുടെ ജോലിക്കാരന്‍ സര്‍വേഷാണ് സഞ്ജയ് സിങ്ങിന് പണം കൈമാറിയതെന്നും ഇത് കുറ്റകൃത്യവുമായി സഞ്ജയ് സിങ്ങിന് നേരിട്ടുള്ള ബന്ധം വ്യക്തമാക്കുന്നതായും ഇഡി റിപ്പോര്‍ട്ടിലുണ്ട്.

ഇഡി ചൂണ്ടിക്കാണിച്ച വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് പ്രതിയെ വിശദമായ ചോദ്യംചെയ്യലിന് കസ്റ്റഡിയില്‍ വിടുന്നുവെന്നായിരുന്നു പ്രത്യേക ജഡ്ജി എം കെ നാഗ്പാല്‍ ചൂണ്ടിക്കാണിച്ചത്. ഒക്ടോബര്‍ 10 വരെയാണ് സഞ്ജയ് സിങ്ങിനെ ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് ഇയാളെ കോടതിയില്‍ ഹാജരാക്കും.

article-image

ASDASDDSAADSADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed