ചരിത്രനിമിഷം; പാർലമെന്‍റിൽ വനിതാബില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്. 128-ാം ഭരണഘടനാ ഭേദഗതിയായാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്‍ അവതരിപ്പിച്ചതിനു പിന്നാലെ സാങ്കേതിക തടസം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. രാജ്യസഭ പാസാക്കിയ പഴയബില്‍ നിലവിലുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വാദം. അതേസമയം 2014ല്‍ അവതരിപ്പിച്ച ബില്‍ അസാധുവായെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു.
മുന്‍പ്, 2010 മാര്‍ച്ച് ഒമ്പതിന് വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. ആ ബില്ലില്‍ ചില മാറ്റങ്ങളോടെയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ബില്‍ വീണ്ടും രാജ്യസഭയില്‍ എത്തി പാസാക്കണം. ലോക്സഭ, നിയമസഭകള്‍ എന്നിവയിലേക്ക് 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍. പട്ടികജാതി- പട്ടിക വര്‍ഗ സംവരണ സീറ്റുകളും മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്കായി നീക്കിവയ്ക്കണമെന്ന് ബില്ലിലുണ്ട്. നിയമസഭകളില്‍ പകുതി എണ്ണമെങ്കിലും ഈ ബില്‍ പാസാക്കണം എന്നതിനാല്‍ വനിതാ സംവരണ നിയമം 2029ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലായിരിക്കും നടപ്പാക്കുക എന്നാണ് വിവരം.
DFVVBFDFSDFSDFS