മാനനഷ്ടക്കേസ്; കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വേണുഗോപാല്‍


മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ രാഹുലിന്‍റെ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോടതി വിധി ഇത്തരത്തിലായിരിക്കുമെന്ന് പ്രതിക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍നിന്ന് വര്‍ത്തമാനകാലത്ത് നീതി പ്രതീക്ഷിക്കുന്നില്ല. ഇത്തരം വിധി കൊണ്ടോ അയോഗ്യത കൊണ്ടോ ഒന്നും സംഭവിക്കില്ല. ഇതിലൂടെയെല്ലാം ബിജെപി കോണ്‍ഗ്രസിന് അവസരം നല്‍കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യം പൂര്‍വാധികം ശക്തിയോടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മുന്നോട്ട് കൊണ്ടുപോകും. അദാനി-മോദി ബന്ധം രാഹുല്‍ ശക്തമായി തുറന്നുകാട്ടിയപ്പോളാണ് ഈ കേസ് ഉയര്‍ന്നുവന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

article-image

DSDSDFSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed