രാഹുല്‍ ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലെത്തി


റോഡിലൂടെയുള്ള യാത്ര പോലീസ് തടഞ്ഞതിന് പിന്നാലെ മണിപ്പുരിലെ കലാപമേഖലകളിൽ ഒന്നായ ചുരാചന്ദ്പുരിൽ രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ പറന്നിറങ്ങി. കലാപബാധിത മേഖലയിലെ കുക്കി വിഭാഗം ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തി. നേരത്തേ, ചുരാചന്ദ്പുരിന് 33 കിലോമീറ്റർ അകലെ വിഷ്ണുപുരിൽ വച്ച് രാഹുലിന്‍റെ വാഹനവ്യൂഹം പോലീസ് തടഞ്ഞിരുന്നു. പ്രശ്നബാധിത മേഖലയിലേക്ക് റോഡിലൂടെ രാഹുലിനെ കടത്തിവിടാനാകില്ലെന്നാണ് പോലീസ് നൽകിയ വിശദീകരണം. രാഹുലിന് ഹെലികോപ്റ്ററിൽ പോകാമെന്നും പോലീസ് അറിയിച്ചിരുന്നു.

രാഹുലിന്‍റെ സന്ദർശനത്തെ ജനങ്ങൾ സമാധാന ദൗത്യമായാണ് കാണുന്നതെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

article-image

asdasadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed