മല്ലികാർജുൻ ഖാർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി പദ്ധതിയിട്ടു; ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്


കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി പദ്ധതിയിട്ടു എന്ന ആരോപണവുമായി കോൺഗ്രസ്. ഖാർഗെയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ചിത്താപ്പൂരിലെ ബിജെപി സ്ഥാനാർഥി മണികണ്ഠ റാത്തോഡ് പറയുന്ന ഓഡിയോ കോൺഗ്രസ് പുറത്തുവിട്ടു. മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ മത്സരിക്കുന്ന മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് മണികണ്ഠ റാത്തോഡ്.അടിയന്തിരമായി വിളിച്ചുകൂട്ടിയ വാർത്ത സമ്മേളനത്തിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല മണികണ്ഠ റാത്തോഡിന്‍റേതെന്നു പറയുന്ന ശബ്ദസന്ദേശം കോൺഗ്രസ് പുറത്തുവിട്ടത്.

ബി.ജെ.പിയുടേത് നീജവും തരംതാണ രാഷ്ട്രീയവുമാണെന്ന് കോൺഗ്രസ് പറഞ്ഞു.

article-image

fghjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed