പുതുച്ചേരിയിൽ 29 ദിവസം പ്രായമുള്ള കുഞ്ഞിനെ യുവതി ജീവനോടെ കുഴിച്ചുമൂടി


പുതുച്ചേരിക്ക് സമീപം മൂര്‍ത്തിക്കുപ്പത്ത് 29 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ അമ്മയെ കിരുമാമ്പാക്കം പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കൊരട്ടൂര്‍ സ്വദേശി കുമരേശന്‍റെ(32) ഭാര്യ സംഗീത(26) ആണ് ഈ ക്രൂരകൃത്യം ചെയ്തത്.

 

കുമരേശന്‍റെ രണ്ടാം ഭാര്യയാണ് സംഗീത. ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. പെണ്‍കുഞ്ഞുണ്ടായതിന് കുമരേശന്‍ വഴക്കിടുക പതിവായിരുന്നു. ബബിത എന്നു പേരിട്ട കുഞ്ഞിനെ ശനിയാഴ്ച രാത്രിയോടെയാണ് കാണാതായത്. കുമരേശനും സംഗീതയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും യുവതി കുഞ്ഞിനെ എടുത്ത് മൂര്‍ത്തിക്കുപ്പത്ത് എത്തി മണലില്‍ ജീവനോടെ കുഴിച്ചുമൂടുകയുമായിരുന്നു. എന്നാല്‍ ഞായറാഴ്ച പുതുക്കുപ്പം ബീച്ചിലെ മദ്യശാലയ്ക്ക് പിന്നില്‍ കൈകളും കാലുകളും വെളിയില്‍ തെളിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഗീത പിടിയിലായത്.

article-image

SDGDGSD

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed