തൃണമൂൽ നേതാവ് മുകുൾ റോയിയെ കാണാനില്ല: പരാതിയുമായി മകൻ
മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ സുഭ്രഗ്ഷു റോയ്. തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലേക്ക് തിരിച്ച മുകുൾ റോയിയെ പിന്നെ കണ്ടിട്ടില്ലെന്ന് മകനെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ പിതാവിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ യാതൊരു വിവരവുമില്ലെന്നും മകൻ പറഞ്ഞു.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകുന്നേരം ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട മുകുൾ റോയ്, രാത്രി 9 മണിയോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മകൻ സുഭ്രഗ്ഷു റോയിയുമായി മുകുൾ റോയ് തർക്കത്തിൽ ഏർപ്പെട്ടിരുന്നതായും ഇതിന് പിന്നാലെയാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചതെന്നുമുള്ള റിപ്പോർട്ടുകളും ഉണ്ട്.
DFGSDFSDFS

