പൈപ്പിടാനായി എടുത്ത കുഴിയിൽ വീണു: രണ്ടര വയസുകാരന് ദാരുണാന്ത്യം
പൈപ്പിടാനായി എടുത്ത കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. ബംഗളൂരുവിലെ മഗഡിയിലെ ഗൊല്ലറഹട്ടിക്ക് സമീപമാണ് സംഭവം. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല വിതരണത്തിനായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴിയിലാണ് കുട്ടി വീണത്.
അധികൃതർ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതും സുരക്ഷാ മുൻകരുതലുകൾ അവഗണിച്ചതുമാണ് ദാരുണമായ സംഭവത്തിന് ഇടയാക്കിയത്. സംഭവത്തിൽ കരാറുകാരനും ബംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരേ പോലീസ് കേസെടുത്തു.
DSDFSDS

