പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ മകൾക്ക് നേരെ ഖലിസ്ഥാൻ വാദികളുടെ ഭീഷണി


പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ മകൾ സീരത് കൗർ മാനിന് ഖലിസ്ഥാൻ വാദികളുടെ ഭീഷണി. ഭഗവന്ത് മാനിന്റെ യു.എസിൽ താമസിക്കുന്ന മകളെ ഖലിസ്ഥാൻ വാദികൾ ഫോൺ വിളിച്ചാണ് ഭീഷണിപ്പെടുത്തുകയും  അധിക്ഷേപിക്കുകയും ചെയ്തതെന്ന് പാട്യാലയിലെ അഭിഭാഷക പറഞ്ഞു.  സീരത് കൗറിന് സംരക്ഷണം നൽകാൻ യു.എസിലെ ഇന്ത്യൻ എംബസി തയാറാകണമെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാരതി മലിവാൾ  ട്വീറ്റ് ചെയ്തു.     പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ മകൾക്ക് വധ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ വായിച്ചു. ഇത് ഭീരുത്വമാണ്. അവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഞാൻ യു.എസിലെ ഇന്ത്യൻ എംബസിയോട് അഭ്യർഥിക്കുകയാണ്. − സ്വാതി മലിവാൾ പറഞ്ഞു. 

പാട്യാലയിലെ അഭിഭാഷക ഹർമീത് ബ്രാർ ഫേസ് ബുക്കിലൂടെയാണ് സീരത് കൗറിന് ഭീഷണിയുണ്ടെന്ന് ആരോപിച്ചത്. ഖലിസ്ഥാൻ വാദികൾ മുഖ്യമന്ത്രിയുടെ യു.എസിൽ കഴിയുന്ന കുട്ടികളെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ഘെരാവോ ചെയ്യുകയും ചെയ്യുന്നു. കുട്ടികളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്താൽ നിങ്ങൾക്ക് ഖലിസ്ഥാൻ ലഭിക്കുമോ? − അഭിഭാഷക ചോദിച്ചു.     സീരത് കൗർ ഭഗവന്ത് മാനിന്റെ ആദ്യ ബന്ധത്തിലുള്ള മകളാണ്. സഹോദരൻ ദിൽഷനും മാതാവ് ഇന്ദ്രപ്രീത് കൗറിനുമൊപ്പം യു.എസിലാണ് ഇവർ താമസിക്കുന്നത്.

article-image

yryr

You might also like

Most Viewed