ഇറോഡ് ഈസ്റ്റ് മണ്ഡലത്തിൽ ഡി.എം.കെ−കോൺഗ്രസ് സഖ്യ സ്ഥാനാർഥിക്ക് വൻ ലീഡ്

നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ ഇറോഡ് ഈസ്റ്റ് മണ്ഡലത്തിൽ ഡി.എം.കെ−കോൺഗ്രസ് സഖ്യ സ്ഥാനാർഥിക്ക് വൻ ലീഡ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കോൺഗ്രസ് സ്ഥാനാർഥി ഇ.വി.കെ.എസ് ഇളങ്കോവൻ 23,321 വോട്ടിന് ലീഡ് ചെയ്യുന്നു. എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി കെ.എസ് തെന്നരസു 8,124 വോട്ടും നാം തമിഴർ കക്ഷി സ്ഥാനാർഥി മേനക നവനീധൻ 894 വോട്ടും ഡി.എം.ഡി.കെ സ്ഥാനാർഥി എസ്. ആനന്ദ് 85 വോട്ട് നേടിയിട്ടുണ്ട്.
കമൽഹാസന്‍റെ മക്കൾ നീതി മയ്യം ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ−കോൺഗ്രസ് സഖ്യ സ്ഥാനാർഥിയെ പിന്തുണക്കാൻ തീരുമാനിച്ചിരുന്നു. കൂടാതെ, സ്ഥാനാർഥിക്ക് വേണ്ടി കമൽഹാസൻ പ്രചാരണം നടത്തുകയും ചെയ്തു.
2021ലെ തെരഞ്ഞെടുപ്പിൽ ഇറോഡ് ഈസ്റ്റ് മണ്ഡലത്തിൽ നിന്നും മക്കൾ നീതി മയ്യം സ്ഥാനാർഥി എ.എം.ആർ രാജ്കുമാറിന് 10,005 വോട്ടുകൾ ലഭിച്ചിരുന്നു. ഫെബ്രുവരി 27ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 75 ശതമാനമായിരുന്നു പോളിങ്.
ംുംു