സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണം; വിവാഹപ്രായം പാർലമെൻ്റ് പരിധിയിലെ വിഷയം, ഹർജി തള്ളി സുപ്രീം കോടതി


സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. വിവാഹപ്രായം പാർലമെൻ്റിൻ്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹർജി തള്ളിയത്. ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യയയാണ് ഹർജി നൽകിയത്.

അതേസമയം, 1978 മുതൽ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഇന്ത്യയിൽ 18 വയസാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുമെന്ന് 2021 ൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. സർക്കാരിന്റെ തീരുമാനം സമൂഹത്തിൽ വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവർ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നുമായിരുന്നു അന്ന് അദ്ദേഹം വ്യക്തമാക്കിയത്.

article-image

gdhfghfghfgh

You might also like

  • Straight Forward

Most Viewed