സഹകരണമേഖലയിലെ നിക്ഷേപ പലിശ നിരക്ക് കൂട്ടി; മന്ത്രി വി എന്‍ വാസവന്‍


സംസ്ഥാനത്തെ സഹകരണമേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചതായി മന്ത്രി വി എന്‍ വാസവന്‍. കാല്‍ ശതമാനം മുതല്‍ അര ശതമാനം വരെയാണ് വര്‍ധനവ്. ‘സഹകരണ നിക്ഷേപം കേരള വികസനത്തിന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുള്ള നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മലപ്പുറത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സഹകരണ മേഖലയിലെ സഹകാരികള്‍ക്ക് കൂടുതല്‍ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ധന. O.25 ശതമാനം മുതല്‍ 0.50 ശതമാനം വരെയാണ് വിവിധ നിക്ഷേപ പദ്ധതികള്‍ക്കുള്ള പലിശ വര്‍ധിപ്പിച്ചത്.

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞത്തിനാണ് തുടക്കമായത്. പരിപാടിയില്‍ മന്ത്രി വി അബ്ദു റഹിമാന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ അബ്ദുല്‍ ഹമീദ് എംഎല്‍എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

article-image

DFGHFGDFGF

You might also like

Most Viewed