ഡൽഹി സർവ്വകലാശാലയിലെ ഫാക്കൽറ്റി ഓഫ് ആർട്‌സിൽ 144 പ്രഖ്യാപിച്ചു


പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനായി എൻഎസ്‌യുഐ−കെഎസ്‌യു വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്തതിനെ തുടർന്ന് ഡൽഹി സർവ്വകലാശാലയിലെ ഫാക്കൽറ്റി ഓഫ് ആർട്‌സിൽ ഡൽഹി പോലീസ് 144 പ്രഖ്യാപിച്ചു. ഫാക്കൽറ്റി ഓഫ് ആർട്‌സിന് പുറത്ത് നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ദേശീയ തലസ്ഥാനത്തെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടെ സംഘർഷം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെ, ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തെച്ചൊല്ലി ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് ബഹളമുണ്ടാക്കാൻ ശ്രമിച്ചതിനെ തുടർന്ന് ബുധനാഴ്ച 13 വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. ക്യാമ്പസിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർവ്വകലാശാലാ ഭരണകൂടം അനുമതി നൽകിയില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു.

article-image

ുബഗുബഹഗദ

You might also like

  • Lulu Exchange
  • Straight Forward

Most Viewed