റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്തും, ഭീഷണിയുമായി സിഖ് ഫോർ ജസ്റ്റിസ്


റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി സിഖ് ഭീകര സംഘടനയായ ഖലിസ്ഥാന്‍. ജനുവരി 26ന് രാജ്യ തലസ്ഥാനമായ ഡൽ‍ഹിയിൽ‍ ഭീകരാക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരന്‍ ഗുർ‍പത്വന്ത് സിംഗ് പന്നു പറഞ്ഞു. സോഷ്യൽ‍ മീഡിയയിൽ‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് പന്നുവിന്റെ മുന്നറിയിപ്പ്.

“2023ൽ‍ ഇന്ത്യയുടെ അധീശത്വത്തിൽ‍ നിന്ന് പഞ്ചാബിനെ മോചിപ്പിക്കും. ജനുവരി 26ന് ആരും വീടുകളിൽ‍ നിന്ന് പുറത്തിറങ്ങരുത്. ഇറങ്ങിയാൽ‍ സിഖ് ഫോർ‍ ജസ്റ്റിസിന് ഇടപെടേണ്ടി വരും. ഡൽ‍ഹിയാണ് ലക്ഷ്യം. ചെങ്കോട്ടയിൽ‍ ഖലിസ്ഥാന്‍ പതാക ഉയർ‍ത്തും,” എന്നാണ് ഗുർ‍പത്വന്ത് സിംഗ് പന്നു വീഡിയോയിൽ‍ പറയുന്നത്. ഖലിസ്ഥാന്‍ പതാക ഉയർ‍ത്തുന്നവർ‍ക്ക് 5,00,000 ഡോളറും പന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ അഭിഭാഷകനായ വിനീത് ജിന്‍ഡാൽ‍ സിഖ് ഫോർ‍ ജസ്റ്റിസിനും പന്നുവിനുമെതിരെ സുപ്രീം കോടതിയിൽ‍ പരാതി നൽ‍കി. ഈ അക്കൗണ്ടുകൾ‍ ദേശവിരുദ്ധ പ്രവർ‍ത്തനങ്ങളിൽ‍ ഏർ‍പ്പെടുന്നത് കണ്ടപ്പോൾ‍ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. 2023 ജനുവരി 26ന് ഡൽ‍ഹിയിൽ‍ ആർ‍ഡിഎക്‌സ് ആക്രമണ ഭീഷണി ഉയർ‍ത്തിയ ഗുർ‍പത്വന്ത് സിംഗ് പന്നു ഇതിന്റെ വീഡിയോ പങ്കിട്ടിട്ടുണ്ടെന്നും വിനീത് ജിൻഡാൽ‍ പ്രസ്താവനയിൽ‍ ചൂണ്ടിക്കാട്ടി.

article-image

fjfyj

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed