നരേന്ദ്ര മോദിയുടെ മാതാവ് അന്തരിച്ചു; സംസ്കാര ശുശ്രൂഷകൾ പൂർത്തിയായി


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ സംസ്കാര ശുശ്രൂഷകൾ പൂർത്തിയായി. ഗാന്ധിനഗറിലെ ശ്മശാനത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും സഹോദരന്മാരും ചേർന്ന് ഹീരാബെന്നിന്‍റെ ചിതയ്ക്ക് തീ കൊളുത്തി. ഗാന്ധിനഗറിന് സമീപത്തുള്ള റായ്സൻ ഗ്രാമത്തിലെ വീട്ടിൽ രാവിലെയെത്തിയ മോദി മാതാവിന് അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മോദിയും സഹോദരങ്ങളും ചേർന്നാണ് മൃതദേഹ പേടകം ശ്മശാനത്തിലേക്ക് ചുമന്ന് കൊണ്ടുവന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മുൻ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഇന്നു പുലർച്ചെ അഹമ്മദാബാദിലെ യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്‍ററിൽ വച്ച് അനാരോഗ്യത്തെത്തുടർന്നാണ് ഹീരാബെൻ അന്തരിച്ചത്.

article-image

fghfghgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed