'ചൈൽഡ്‌ലൈൻ' ഇനി ഇല്ല; ഇനി 'ചൈൽഡ് ഹെൽപ്‌ലൈൻ' സംവിധാനം


ചൈൽഡ്‌ലൈൻ സംവിധാനം കേന്ദ്രം അവസാനിപ്പിക്കുന്നു. ചൈൽഡ്‌ലൈനിനു പകരം എനി 'ചൈൽഡ് ഹെൽപ്‌ലൈൻ' എന്ന പുതിയ സംവിധാനമാണ് നിലവിൽവരുന്നത്. കേന്ദ്ര വനിതാ ശിശുവികസനവകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഏജൻസിയെ ഇനി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലേക്ക് ലയിപ്പിക്കും.

കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അതിനുവേണ്ട നടപടികൾ പെട്ടന്ന് തന്നെ സ്വീകരിക്കുന്നതിനുമാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലാണ് പുതിയ സംവിധാനമായ 'ചൈൽഡ് ഹെൽപ്‌ലൈൻ' വരുന്നത്. ഇതിനു വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും നോഡൽ ഓഫീസർമാരെ നിയോഗിക്കാനും കേന്ദ്രം ആവിശ്യപ്പെട്ടു. മുൻപ് പൊലീസുകാരാണ് ചൈൽഡ്ലൈനിൽ വരുന്ന കോളുകൾ കൈകാര്യം ചെയ്യ്തിരുന്നത്. എന്നാൽ ഇവരെ സംബന്ധിച്ച് വ്യാപകമായി പരാതി ഉയർന്നതോടെ വനിതാ ശിശുവികസന വകുപ്പിന് കൂടി കൈകാര്യം ചെയ്യാനുള്ള അവസരം വന്നിരിക്കുകയാണ്. സംസ്ഥാനതലത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ കൺ‍ട്രോൾ റൂമുകൾ ഒരുക്കാനും നിർദ്ദേശമുണ്ട്.

ആ‍ദ്യഘട്ടത്തിലെ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 6ന് കേരളത്തിൽ ചൈൽഡ് ഹെൽപ്‌ലൈന്റെ കൺട്രോൾ റൂം തുറക്കാൻ കേന്ദ്രം അനുമതി നൽകി. ആദ്യ ഘട്ടത്തിൽ മുൻപ് ഉപയോഗിച്ച നമ്പറായ 1098 തന്നെ നിലനിർത്തും. എന്നാൽ പദ്ധതി വിപുലമാവുന്നതോടെ ഈ നമ്പറിൽ മാറ്റം വരും. 1098 എന്ന നമ്പർ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും അത് മാറ്റരുതെന്നാണ് അധികൃതരുടെ ആവശ്യം.

article-image

SDFSDF

You might also like

  • Lulu Exchange
  • Straight Forward

Most Viewed