ഇ പി ജയരാജൻ വിഷയം ഇഡി അന്വേഷിക്കണം; കോടതിയെ സമീപിക്കാനൊരുങ്ങി കെ സുധാകരന്‍


ഇ പി ജയരാജൻ വിഷയത്തിൽ നിലപാടെടുത്ത് കോൺഗ്രസ്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ചേരുമെന്ന് നേതാക്കൾ പറഞ്ഞു.

ഇ പി വിഷയം പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറയാൻ സാധിക്കില്ല. കേന്ദ്ര ഏജൻസി അന്വേഷിക്കണം. നീതിപൂർവമായ അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസി തയ്യാറാകണം. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നെന്ന് കെ സുധാകരന്‍ കൂട്ടിച്ചെർത്തു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ഇപി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇപി ജയരാജൻ വിഷയം 2019 മുതൽ സിപിഐഎം എന്തിന് ഒളിപ്പിച്ചു വെച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. എന്തുകൊണ്ട് പാർട്ടി നടപടി എടുക്കുന്നില്ല, പാർട്ടി അഭ്യന്തര കാര്യം അല്ല. ഇത് അഴിമതിയാണ്. അന്വേഷണം എതാണ് വേണ്ടത് എന്ന് മുപ്പതിന് ചേരുന്ന യുഡിഎഫ് യോഗംതീരുമാനിക്കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

article-image

FDD

You might also like

  • Lulu Exchange
  • Straight Forward

Most Viewed