ചൂടുവസ്ത്രം വാങ്ങാൻ ശേഷിയില്ലാത്ത പാവങ്ങളോ‌ട് ഇത് ചോദിക്കുമോ?; കൊടുംതണുപ്പിൽ ടീഷർട്ട് മാത്രമിട്ട് രാഹുൽ ഗാന്ധി


ഉത്തരേന്ത്യ കൊടുംതണുപ്പിലാണ് ഉള്ളത്. എന്നാൽ ഈ തണുപ്പിലും ടീഷർട്ട് മാത്രമിട്ടാണ് രാഹുൽ ഗാന്ധിയുടെ യാത്ര. പുലർച്ചെ മുതൽ ഭാരത് ജോഡോ യാത്രയിൽ നടക്കുമ്പോഴും തിങ്കളാഴ്ച അതിരാവിലെ വിവിധസ്മാരകങ്ങളിൽ പുഷ്പാർച്ചന നടത്തിയപ്പോഴും രാഹുൽ ധരിച്ചത് ടീഷർട്ടും പാന്റും മാത്രം. സ്മാരകങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ രാഹുൽ ചെരുപ്പും ധരിച്ചിരുന്നില്ല.

എങ്ങനെ തണുപ്പ് കാര്യമാക്കാതെ നടക്കാനാവുന്നു എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെ, – ‘‘ചൂടുവസ്ത്രം വാങ്ങാൻ ശേഷിയില്ലാത്ത കർഷകരോടും തൊഴിലാളികളോടും പാവംകുട്ടികളോടും നിങ്ങളീ ചോദ്യംചോദിക്കുമോ?’.
അതേസമയം കൊറോണ ജാഗ്രതയിൽ രാജ്യം പ്രതിരോധ നടപടികൾ സ്വീകരിക്കുമ്പോഴും ഭാരത് ജോഡോ യാത്രയുമായി നീങ്ങുകയാണ് കോൺഗ്രസ് നേതാക്കൾ.

article-image

GHDFGH

You might also like

  • Lulu Exchange
  • Straight Forward

Most Viewed