താജ്മഹലിനു വൻ തുക നികുതി അടയ്ക്കാൻ നോട്ടീസയച്ച് ആഗ്ര മുനിസിപ്പൽ കോർപറേഷൻ

പൈതൃക സ്മാരകമായ താജ്മഹലിനു വന്‍ തുക നികുതി അടയ്ക്കാൻ നോട്ടീസയച്ച് ഉത്തർപ്രദേശിലെ ആഗ്ര മുനിസിപ്പൽ കോർപറേഷൻ. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കാണ് താജ്മഹലിന്‍റെ നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് കോർപറേഷൻ നോട്ടീസയച്ചത്.
വെള്ളത്തിന്‍റെ നികുതിയായി 1.9 കോടി രൂപയും കെട്ടിട നികുതിയായി 1.5 ലക്ഷവുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാദ്യമായാണ് താജ്മഹലിന്‍റെ പേരിൽ ഇത്തരത്തിൽ നികുതി നോട്ടീസ് ലഭിക്കുന്നത്. ഇത് കണ്ട് അന്പരന്നിരിക്കുകയാണ് ആർക്കയോളജിക്കൽ സർവേ വിഭാഗം ഉദ്യോഗസ്ഥർ.
അതേസമയം ഇത് അബദ്ധം സംഭവിച്ചതാകാമെന്നും പൈതൃക സ്മാരകങ്ങൾ ഇത്തരത്തിൽ നികുതി അടയ്‌ക്കേണ്ടതില്ലെന്നും പുരാവസ്തു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചു. നോട്ടീസ് അയയ്ക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നു കോർപറേഷൻ അധികൃതർ അറിയിച്ചു.
chgvj