ഒറ്റ സിഗരറ്റ് വിൽ‍പ്പന നിയമവിരുദ്ധമാക്കാനൊരുങ്ങി കേന്ദ്രം


ഒറ്റ സിഗരറ്റ് വിൽക്കുന്നത് നിയമവിരുദ്ധമാക്കാനൊരുങ്ങി കേന്ദ്രം. പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഒറ്റ സിഗരറ്റിന്റെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ഒറ്റ സിഗരറ്റ് വിൽ‍പ്പന നിരോധിക്കാൻ കേന്ദ്രം തയ്യാറാകുന്നതെന്നാണ് റിപ്പോർട്ട്.

ബജറ്റ് സമ്മേളനത്തിന് മുൻപ് തന്നെ കേന്ദ്രം ഇതിൽ തീരുമാനം എടുത്തേക്കും. ഒറ്റ സിഗരറ്റ് വിൽ‍പ്പന പുകയില ഉപയോഗത്തിനെതിരായ പോരാട്ടത്തെ തകർക്കുന്നു എന്നാണ് പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിരീക്ഷണം.

വിമാനത്താവളങ്ങളിലെ സ്മോക്കിങ് സോണുകൾ എടുത്തുകളയണമെന്നും പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദേശമുണ്ട്. കമ്മിറ്റിയുടെ നിർദേശ പ്രകാരം മൂന്ന് വർഷം മുമ്പ് ഇ−സിഗരറ്റിന്റെ വിൽപനയും ഉപയോഗവും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.

article-image

yugyug

You might also like

  • Straight Forward

Most Viewed