കോൺ‍ഗ്രസിനെ കൈ വിടാതെ ഹിമാചൽ‍ പ്രദേശ്


കോൺ‍ഗ്രസിനെ കൈ വിടാതെ ഹിമാചൽ‍ പ്രദേശ്. ഹിമാചൽ‍ പ്രദേശിലെ 68 സീറ്റുകളിൽ‍ 39 സീറ്റുകളിലും കോൺ‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 26 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ആം ആദ്മി പാർ‍ട്ടിക്ക് ഹിമാചലിൽ‍ നിലം തൊടാൻ സാധിക്കുന്നില്ല. അതേസമയം മൂന്ന് സ്വതന്ത്ര സ്ഥാനാർ‍ത്ഥികൾ‍ ഹിമാചലിൽ‍ ലീഡ് ചെയ്യുന്നുണ്ട്.

പ്രിയങ്കാ ഗാന്ധിയുടെ ശക്തമായ പ്രചരണം ഉൾ‍പ്പെടെ ഹിമാചലിൽ‍ കോൺ‍ഗ്രസിന് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ‍. തകർ‍ച്ചയുടെ വക്കിൽ‍ നിൽ‍ക്കുന്ന കോൺ‍ഗ്രസിന് ഹിമാചൽ‍ പ്രദേശ് ആശ്വാസത്തിന്റെ കുളിർ പകരുകയാണ്.

ലീഡ് ചെയ്യുന്ന വിമതരെ കൂട്ടുപിടിച്ച് സർ‍ക്കാർ‍ രൂപീകരിക്കാനായി ബിജെപി ആലോചിക്കുന്നതായി റിപ്പോർ‍ട്ടുകളുണ്ടായിരുന്നു. ഓപ്പറേഷൻ താമരയ്‌ക്കെതിരെ എഐസിസിയും കടുത്ത ജാഗ്രതയിലാണ്. ഹിമാചൽ‍ പ്രദേശിൽ‍ കരുതലോടെ നീങ്ങാൻ എഐസിസി നിർ‍ദേശം നൽ‍കിയിട്ടുണ്ട്. ഫലം കോൺ‍ഗ്രസിന് അനുകൂലമെങ്കിൽ‍ എംഎൽ‍എമാരെ സംസ്ഥാനത്തുനിന്ന് മാറ്റും. കോൺ‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് എംഎൽ‍എമാരെ മാറ്റാനാണ് നീക്കം നടക്കുന്നത്. വിജയിക്കുന്ന എംഎൽ‍എമാർ‍ ഉടനടി ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദർ‍ സിംഗ് ഹൂഡയുമായി ബന്ധപ്പെടണം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനേയും ജയിച്ച എംഎൽ‍എമാരെ സംരക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ചുമതലപ്പെടുത്തിയതായി കോൺ‍ഗ്രസ് വൃത്തങ്ങൾ‍ അറിയിക്കുന്നുണ്ട്.

article-image

utu

You might also like

  • Lulu Exchange
  • Straight Forward

Most Viewed