ഇന്ത്യയ്ക്ക് അഭിമാന നിമിഷം, വിക്രം എസ് വിക്ഷേപണം വിജയകരം


ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസ് എന്ന സ്റ്റാര്‍ട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്. മിഷന്‍ പ്രാരംഭ് എന്ന് പേര് നല്‍കിയിരുന്ന ദൗത്യമാണ് പൂര്‍ത്തീകരിച്ചത്.

ഭൗമോപരിതലത്തില്‍ നിന്ന് 81.5 കിലോ മീറ്റര്‍ ഉയരത്തിലെത്തിയ ശേഷം റോക്കറ്റ് കടലില്‍ പതിക്കും. സ്മോള്‍ ലോഞ്ച് വെഹിക്കിളാണ് വിക്രം. ഇതിന് മൂന്ന് പേലോഡുകള്‍ വഹിക്കാനാകും. സ്പേസ് കിഡ്സ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ത്യ, യുഎസ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച 2.5 കിലോ ഗ്രാം ഭാരം വരുന്ന ഫണ്‍-സാറ്റ് ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് വിക്രം എസ് വഴി വിക്ഷേപിച്ചത്. റോക്കറ്റ് വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആര്‍ഒയാണ്.

article-image

aaaaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed