ഭഗത് സിംഗിന്‍റെ മരണം അനുകരിച്ച ബാലന് ദാരുണാന്ത്യം
സ്വാതന്ത്ര സമര സേനാനി ഭഗത് സിംഗിന്‍റെ മരണം അനുകരിച്ച ബാലന് ദാരുണാന്ത്യം. കർണാടകയിലെ ചിത്ര ദുർഗയിലാണ് സംഭവം. 12കാരനായ സഞ്ജയ് ഗൗഡയാണ് മരിച്ചത്. സ്‌കൂളിൽ അവതരിപ്പിക്കാനുള്ള പരിപാടി വീട്ടിൽ വച്ച് പരിശീലിക്കുന്നതിനിടെയാണ് സംഭവം. സഞ്ജയയുടെ കഴുത്തിൽ കയർ അബദ്ധത്തിൽ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു. മാതാപിതാക്കളായ നാഗരാജും ഭാഗ്യലക്ഷ്മിയും നഗരത്തിൽ വീടിനോട് ചേർന്ന് ഭക്ഷണശാല നടത്തുകയാണ്. ഇരുവരും രാത്രി ഒമ്പതോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വിദ്യാർഥിയായ മകനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.
വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സീലിംഗ് ഫാനിലാണ് കുട്ടി തൂങ്ങിയത്. സഞ്ജയിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാജ്യോത്സവ ആഘോഷത്തോടനുബന്ധിച്ച് സ്‌കൂൾ സാംസ്‌കാരിക പരിപാടിക്ക് വേണ്ടിയുള്ള നാടകത്തിൽ ഭഗത് സിംഗിനെ അവതരിപ്പിക്കാനിരിക്കുകയായിരുന്നു കുട്ടിയെന്ന് പിതാവ് പറഞ്ഞു.
syduy
