സ്‌മാർട്ട്‌ഫോൺ വാങ്ങാൻ രക്തം വിൽക്കാൻ 16കാരിയുടെ ശ്രമം


ബംഗാളിലെ ദിനാജ്പൂരിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്മാർട്ട് ഫോൺ വാങ്ങാനായി ഒരു 16 വയസ്സുകാരി തന്റെ രക്തം വിൽക്കാൻ ശ്രമിച്ച വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

ദിനാജ്പൂരിലെ തപൻ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയാണ് ഈ. 9,000 രൂപ വിലയുള്ള സ്‌മാർട്ട്‌ഫോൺ ഓൺ‌ലൈനായി ഓർഡർ ചെയ്‌തെങ്കിലും ഇത്രയും തുക സ്വരൂപിക്കാൻ അവൾക്ക് സാധിച്ചില്ല. അതിനായി പണം സ്വരൂപിക്കാൻ വേണ്ടിയാണ് 12ആം ക്ലാസ് വിദ്യാർത്ഥിനി ബാലൂർഘട്ടിലെ ജില്ലാ ആശുപത്രിയിൽ എത്തി രക്തം വിൽക്കാൻ തീരുമാനിച്ചത്.

രക്തം നൽകുന്നതിന് പകരം പെൺകുട്ടി പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഞെട്ടിക്കുന്ന സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. രക്തം ദാനം ചെയ്യുന്നതിനായി പെൺകുട്ടി പണം ആവശ്യപ്പെട്ടപ്പോൾ തങ്ങൾക്ക് സംശയം തോന്നിയതായി ബ്ലഡ് ബാങ്ക് ജീവനക്കാരൻ കനക് ദാസ് പറഞ്ഞു.

ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ശിശു സംരക്ഷണ വിഭാഗത്തെ വിവരമറിയിക്കുകയും അവർ ആശുപത്രിയിലെത്തുകയും ചെയ്തു. അന്വേഷണത്തിനൊടുവിലാണ് യഥാർത്ഥ കാരണം കണ്ടെത്തിയത്.

ചൈൽഡ് കെയർ അംഗം റീത മഹ്തോ പറയുന്നതനുസരിച്ച്, ഓൺലൈനിൽ ഓർഡർ ചെയ്ത ഫോൺ ഉടൻ ഡെലിവറി ചെയ്യുമെന്നും അതിനുമുമ്പ് പണം സ്വരൂപിക്കാൻ വേണ്ടിയാണ് രക്തം വിൽക്കുക എന്ന ആശയത്തിൽ ഈ പതിനാറുകാരി എത്തിയതെന്നും പറയുന്നു.

article-image

vkhvk

You might also like

  • Straight Forward

Most Viewed