കിളികൊല്ലൂരിൽ സഹോദരങ്ങളെ മർദ്ദിച്ച കേസിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ

കിളികൊല്ലൂരിൽ ഡിവൈഎഫ്ഐ പേരൂർ മേഖല ജോ. സെക്രട്ടറി വിഘ്നേഷിനേയും സഹോദരനും സൈനികനുമായ വിഷ്ണുവിനെയും മർദിച്ച കേസിൽ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തു. കിളികൊല്ലൂർ എസ്എച്ച്ഒ കെ. വിനോദ്, എസ്ഐ എ.പി. അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവർക്കെതിരെയാണ് നടപടി. ശിക്ഷാർഹർക്കെതിരെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. നേരത്തെ നാല് പേരെയും വിവിധ േസ്റ്റഷനുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തവരെ സ്റ്റേഷനിൽ കാണാനെത്തിയ സഹോദരങ്ങളെ പ്രതികളുടെ ജാമ്യക്കാരായി നിൽക്കണമെന്ന് ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നു. രണ്ട് പോലീസുകാരും സിഐ, എസ്ഐ ഉൾപ്പെടെയുള്ളവരും തന്നെ ക്രൂരമായി മർദിച്ചതായി വിഘ്നേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സൈനികനായ സഹോദരന്‍റെ ചൂണ്ടുവിരൽ തല്ലിയൊടിച്ചതായും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
ൂഹിഗഹി