തമിഴ്നാട്ടിൽ ഇനി ഓൺലൈൻ ഗെയിമുകൾ ലഭിക്കില്ല

ഓൺലൈൻ ഗെയിമിംഗ് രംഗത്ത് നിർണായക തീരുമാനവുമായി തമിഴ്നാട് സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, റമ്മി ഉൾപ്പെടെ ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നതിനുള്ള നിരോധന ഓർഡിനൻസിന് ഗവർണർ ആർ.എൻ രവി അംഗീകാരം നൽകി. ഇതോടെ, ഒക്ടോബർ 17ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഈ ഓർഡിനൻസ് നിയമമായി പ്രഖ്യാപിക്കും. ഓൺലൈൻ ഗെയിമുകൾ കളിച്ച് വൻ സാന്പത്തിക നഷ്ടവും, ആത്മഹത്യയുടെ എണ്ണവും വർദ്ധിച്ചതോടെയാണ് കനത്ത നടപടി സ്വീകരിക്കാൻ തമിഴ്നാട് സർക്കാർ രംഗത്ത് എത്തിയത്.
ഓൺലൈൻ ഗെയിമുകളെ കുറച്ചു പഠിക്കുന്നതിനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി ടെക്നോളജിസ്റ്റ് ഡോ. ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാർ, അഡീഷണൽ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കൂടാതെ, ഓൺലൈൻ ഗെയിമുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായവും തേടിയിരുന്നു.
വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് ജൂൺ 27നാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. നിയമം പ്രാബല്യത്തിലാകുന്നതോടെ, ഓൺലൈൻ ഗെയിമിംഗ് നിരോധിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമായി തമിഴ്നാട് മാറും. മുൻപ് തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഓൺലൈൻ ഗെയിമുകൾ നിരോധിച്ചിരുന്നു.
dfjkf