പിണറായി വിജയൻ ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തി; സിൽവർലൈൻ ചർച്ചയായില്ല


മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ബസവരാജ് ബൊമ്മൈയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

സിൽവർ ലൈൻ മംഗളൂരു വരെ നീട്ടുന്നത് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ വിഷയം ചർച്ചയായില്ലെന്നാണ് വിവരം. പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക് കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നത്. അതേസമയം മൈസൂർ മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി.

നിലമ്പൂർ - നഞ്ചൻകോട് , തലശ്ശേരി - മൈസൂർ റയിൽ ലൈൻ അടക്കമുള്ള വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്ത് നിലമ്പൂർ നഞ്ചൻകോട് പദ്ധതിയിൽ തീരുമാനമായില്ല. കാഞ്ഞങ്ങാട് കാണിയൂർ റെയിൽ പാതക്ക് ധാരണയായി.

You might also like

Most Viewed