പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി സന്തോഷിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ വിദ്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിൽ കയറിയതെന്ന് പ്രതി പോലീസിനു മൊഴി നൽകി.വീടിനു പുറകിൽ ഒളിച്ചിരുന്ന ശേഷമാണ് അടുക്കള വഴി വീട്ടിൽ കയറിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.കൊലപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ മുഖത്ത് ഒഴിക്കാനായി ആസിഡ് കയ്യിൽ കരുതിയിരുന്നതായും പ്രതി മൊഴി നൽകിയിട്ടുണ്ട്.
വിദ്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രി വാഹനം പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് വിദ്യയുടെ വീട്ടിലെത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.വടിവാൾ കൊണ്ട് വെട്ടുമ്പോൾ വിദ്യയുടെ അച്ഛൻ തടഞ്ഞില്ലായിരുന്നെങ്കിൽ കൊലപാതകം ഉറപ്പാക്കുമായിരുന്നു എന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊലപാതകം നടന്നില്ലായിരുന്നുവെങ്കിൽ മുഖത്ത് ഒഴിക്കാനായി ആസിഡ് കയ്യിൽ കരുതിയിരുന്നതായും പ്രതി മൊഴി നൽകി. വീട്ടിൽ കയറിയ സന്തോഷ് തുടരെ വെട്ടുകയായിരുന്നു എന്ന് വിദ്യയുടെ അമ്മ പറഞ്ഞു.
രാത്രി വീടിന് പിന്നിൽ ഒളിച്ചിരുന്ന ശേഷമാണ് പ്രതി വീട്ടിനുള്ളിൽ കയറിയത്. സമീപത്തെ വീട്ടിൽ ട്യൂഷൻ എടുത്ത് വരുന്നതിനിടെ വിദ്യയെ വെട്ടാനായിരുന്നു പ്രതിയുടെ ആദ്യ ശ്രമം. ഇത് നടക്കാതിരുന്നതോടെയാണ് വീട്ടിൽ കയറിയത്. മുൻപും സന്തോഷ് വിദ്യയെ ക്രൂരമായി അക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിദ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
അതേസമയം വെട്ടിമാറ്റിയ യുവതിയുടെ കൈ തുന്നിച്ചേർത്തു. പറയന്‍കോട് ചാവടിമലയില്‍ വിദ്യയുടെ കൈയാണ് തുന്നിച്ചേർത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈയുടെ പത്തിയുടെ ഭാഗവും അറ്റുപോയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന വിദ്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു.
a