പള്ളിക്കമ്മിറ്റിക്ക് തിരിച്ചടി; ഗ്യാൻ‍വാപിയിൽ‍ ആരാധന അനുവദിക്കണമെന്ന ഹിന്ദു സ്ത്രീകളുടെ ഹർ‍ജി ഫയലിൽ‍ സ്വീകരിച്ചു


ഗ്യാൻ‍വാപിയിൽ‍ ആരാധന അനുവദിക്കണെന്ന ഹർ‍ജിക്കെതിരായ പള്ളിക്കമ്മിറ്റിയുടെ അപേക്ഷ കോടതി തള്ളി. ഹിന്ദു മതത്തിൽ‍പ്പെട്ട അഞ്ച് സ്ത്രീകൾ‍ നൽ‍കിയ ഹർ‍ജിക്കെതിരായ അപേക്ഷയാണ് തള്ളിയത്. ഹിന്ദു ആചാരപ്രകാരം ആരാധന വേണമെന്ന ഹർ‍ജി നിലനിൽ‍ക്കില്ലെന്നായിരുന്നു പള്ളിക്കമ്മിറ്റിയുടെ വാദം. ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സംഘടനകളുടെ ഹർ‍ജി നിലനിൽ‍ക്കുന്നതാണെന്ന് പറഞ്ഞ കോടകി ഹർ‍ജി ഫയലിൽ‍ സ്വീകരിച്ചു.

സ്ത്രീകളുടെ ഹർ‍ജി ആരാധന സ്ഥലനിയമപ്രകാരം നിലനിൽ‍ക്കുന്നതല്ലെന്നായിരുന്നു പള്ളിക്കമ്മിറ്റിയുടെ വാദം. ഇത് കോടതി തള്ളിയതോടെ ഹിന്ദു സ്ത്രീകളുടെ നിത്യാരാധന ആവശ്യത്തിൽ‍ കോടതിയിൽ‍ വാദം തുടരും. കേസ് ഈ മാസം 22ന് വാരണസി കോടതി വീണ്ടും പരിഗണിക്കും.

1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേൾ‍ക്കാൻ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി ആവർ‍ത്തിച്ച് വാദിച്ചിരുന്നത്. വാരണാസിയിലെ രണ്ട് കോടതികളാണ് ഗ്യാൻ‍വാപി വിഷയം പരിഗണിച്ചത്. ഗ്യാൻ‍വാപി മസ്ജിദ് മേഖലയിൽ‍ പൂജയും, പ്രാർ‍ത്ഥനയും അനുവദിക്കണമെന്ന ഹർ‍ജി നിലനിൽ‍ക്കുമോയെന്നതിലായിരുന്നു വാരണാസി ജില്ലാ കോടതിയിലെ വാദം കേൾ‍ക്കൽ‍. മസ്ജിദ് വഖഫ് സ്വത്തല്ലെന്ന ഹർ‍ജിക്കാരുടെ വാദത്തെ മസ്ജിദ് കമ്മിറ്റി എതിർ‍ത്തിരുന്നു. 1937ലെ ദീൻ മുഹമ്മദ് കേസ് വിധിയിൽ‍ ക്ഷേത്രത്തിന്റെയും മസ്ജിദിന്റെയും ഭൂമികൾ‍ കൃത്യമായി വേർ‍തിരിച്ചിരുന്നു. മസ്ജിദ് വളപ്പ് മുസ്ലിം വഖഫിന്റേതാണെന്നും, സമുദായ അംഗങ്ങൾ‍ക്ക് അവിടെ പ്രാർ‍ത്ഥിക്കാനുള്ള എല്ലാ അവകാശവുമുണ്ടെനും മസ്ജിദ് കമ്മിറ്റി മുന്‍പ് വാദിച്ചിരുന്നു.

article-image

duf

You might also like

Most Viewed