ജാർ‍ഖണ്ഡ് മുഖ്യമന്ത്രിയുടെ നിയമസഭാ അംഗത്വം റദ്ദാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ


ഖനി അഴിമതി കേസിൽ‍ ജാർ‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനു വൻ‍ തിരിച്ചടി. ഹേമന്ത് സോറന്‍റെ നിയമസഭാ അംഗത്വം റദ്ദാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ‍. ഇതുസംബന്ധിച്ച റിപ്പോർ‍ട്ട് കമ്മീഷൻ ഗവർ‍ണർ‍ക്ക് കൈമാറി. സോറന്‍റെ നിയമസഭയിലെ പ്രാഥമിക അംഗത്വം റദ്ദാക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോർ‍ട്ട്. അദ്ദേഹം ഉടൻ രാജിവയ്‌ക്കേണ്ടി വരുമെന്നാണ് വിവരം.

സ്വന്തം പേരിലുള്ള ഖനിക്ക് അനുമതി നൽ‍കിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. ബിജെപി നൽ‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

You might also like

  • Straight Forward

Most Viewed