എടിഎം മെഷീനിൽ ഉപകരണം ഘടിപ്പിച്ച് തട്ടിപ്പ്: സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്

കൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്. എടിഎം മെഷീനിൽ ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. മെഷീനിൽ ഉപകരണം ഘടിപ്പിക്കുന്നതോടെ പിൻവലിക്കാനെത്തുന്നവർക്ക് പിൻ നമ്പർ അടിച്ചാലും പണം ലഭിക്കില്ല. ഇതോടെ അവർ മടങ്ങും. ഈ സമയം പുറത്തുനിൽക്കുന്ന തട്ടിപ്പുകാരൻ എടിഎമ്മിനുള്ളിൽ കയറി ഉപകരണം മെഷിനിൽ നിന്നും മാറ്റി പണം കൈപ്പറ്റും.
നിരവധിയാളുകൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഒരാൾ ബാങ്ക് അധികൃതരെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സംഭവത്തിൽ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലയിലെ 11 സ്ഥലങ്ങളിലെ എടിഎമ്മുകളിൽ നിന്നും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. പൊതുജനങ്ങളുടെ കൂടെ സഹായത്താൽ ഇയാളെ പിടികൂടാനാണ് ശ്രമം.