കോപ്പിയടി ഭീതി; 25 ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു ആസാം സര്‍ക്കാര്‍

കോപ്പിയടി പേടിച്ച് 25 ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു ആസാം സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള പ്രവേശന പരീക്ഷകളിലെ കോപ്പിയടി തടയാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
14 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരീക്ഷ 25 ജില്ലകളിലായി ആണ് നടക്കുന്നത്.ഈ ജില്ലകളില്‍ ഓഗസ്റ്റ് 21നും 28നും നാല് മണിക്കൂര്‍ ഇന്‍റര്‍നെറ്റ് സേവനം തടസപ്പെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ സര്‍ക്കാര്‍ നടപടിക്ക് എതിരെ വ്യാപക വിമര്‍ശനമാണ് സംസ്ഥാനത്ത് ഉയരുന്നത്. കോപ്പിയടി തടയാന്‍ നൂതന മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തേടണമെന്നും ഇന്‍റര്‍നെറ്റ് സേവനം തടസപ്പെടുത്തരുതെന്നും നിര്‍ദേശം ഉയരുന്നുണ്ട്.