നിയമന വിവാദം; ഗവർണർക്ക് പിന്തുണയുമായി കോൺഗ്രസ്


കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കോൺഗ്രസ്. ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണർ ഒറ്റയ്ക്കാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.

സർവകലാശാലകളുടെ വിശ്വാസ്യത നിലനിർത്താനുള്ള നടപടികളെ കോൺഗ്രസ് പിന്തുണയ്ക്കും. ചട്ടവിരുദ്ധ നിയമനങ്ങളെക്കുറിച്ച് വിശദ അന്വേഷണം വേണം. ബന്ധുനിയമനം റദ്ദാകാതിരിക്കാനാണ് ഗവർണറുടെ അധികാരം കവരാനുള്ള ബിൽ കൊണ്ടുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

You might also like

Most Viewed