അ​ഗ്നി​പ​ഥ് റി​ക്രൂ​ട്ട്മെ​ന്‍റി​ന് ക​ര​സേ​ന വി​ജ്ഞാ​പ​ന​മി​റ​ക്കി


ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്‍റിന് കരസേന വിജ്ഞാപനമിറങ്ങി. റിക്രൂട്ട്മെന്‍റ് റാലി വഴി അഗ്നിവീരന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ജൂലൈയിൽ ആരംഭിക്കും. ഡിസംബർ ആദ്യവും ഫെബ്രുവരി 23നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് കരസേനയിൽ തീരുമാനം. റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കും.

ഓഗസ്റ്റ് പകുതി മുതല്‍ നവംബര്‍ വരെ രാജ്യമെമ്പാടും 83 റിക്രൂട്ട്‌മെന്‍റ് റാലികള്‍ നടത്താനാണ് തീരുമാനം. ആദ്യബാച്ചില്‍ 25,000 പേര്‍ കരസേനയില്‍ ചേരും. രണ്ടാമത്തെ ബാച്ചിലൂടെ 15,000 പേരും സേനയിലെത്തും.

നാവികസേനയിലെ നിയമനത്തിന്‍റെ വിശദരൂപരേഖ ജൂണ്‍ 26 ന് പ്രസിദ്ധീകരിക്കും. വ്യോമസേനയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24 ന് തുടങ്ങും.

You might also like

  • Straight Forward

Most Viewed