സോണിയ ഗാന്ധിക്ക് കോവിഡ്


കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വിദഗ്ദരുടെ നിരീക്ഷണത്തിൽ സോണിയ ഗാന്ധി സുഖം പ്രാപിച്ച് വരികയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർ‍ജേവാല പറഞ്ഞു. വരും ദിവസങ്ങളിൽ‍ മുതിർ‍ന്ന കോൺ‍ഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി, ചർ‍ച്ചകൾ‍ നിശ്ചയിച്ചിരുന്നിരുന്നതായും അദ്ദേഹം കൂട്ടി ചേർത്തു. ഡൽഹിയിലെ കാലാവസ്ഥ സോണിയ ഗാന്ധിയുടെ ആരോഗ്യ സ്ഥിതിയെ മോശമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദർ നേരത്തെ നിർദേശം നൽകിയിരുന്നിരുന്നു. 

കഴിഞ്ഞ ദിവസം നാഷ്ണൽ‍ ഹെറാൾ‍സ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് നോട്ടീസയച്ചിരുന്നു. ജൂൺ 8ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ്. രാഹുൽ‍ ഗാന്ധിക്കും കഴിഞ്ഞ ദിവസം ഇഡി നോട്ടീസ് അയച്ചിരുന്നു. 2012ലെ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചത്. നാഷണൽ‍ ഹെറാൾ‍ഡ് കേസിൽ‍ നേരത്തെ ഇരുവർ‍ക്കും ഡൽ‍ഹി ഹൈക്കോടതി നോട്ടീസ് നൽ‍കിയിരുന്നു. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽ‍കിയ ഹർ‍ജിയിലായിരുന്നു നടപടി. നാഷണൽ‍ ഹെറാൾ‍ഡ് പത്രത്തിന്റെ കൈമാറ്റത്തിൽ‍ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് സുബ്രഹ്മണ്യൻ സ്വാമി ഹർ‍ജി നൽ‍കിയത്.

You might also like

Most Viewed