സഹായം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ; നിർമ്മല സീതാരാമൻ ശ്രീലങ്കൻ ഹൈക്കമ്മിഷണറുമായി ചർച്ച നടത്തി


സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലേക്ക് നൽകുന്ന സഹായം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമ്മല സീതാരാമൻ ശ്രീലങ്കൻ ഹൈക്കമ്മീഷണർ മിലിന്ദ മൊറഗോഡയുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്‌ട്ര നാണയ നിധിയുമായി (ഐഎംഎഫ്) സാമ്പത്തികകാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമാക്കുന്നത് വരെ ശ്രീലങ്കയ്‌ക്ക് ബ്രിഡ്ജിംഗ് ഫിനാൻസ് ആവശ്യമാണെന്ന് മൊറഗോഡ യോഗത്തിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യ തുടർന്നും ശ്രീലങ്കയ്ക്ക് സഹായമെത്തിക്കുന്ന കാര്യം ആലോചിക്കുകയാണ്. 

അവശ്യസാധനങ്ങൾക്കും ഇന്ധനത്തിനുമുള്ള ക്രെഡിറ്റുകളുടെ രൂപത്തിലും ബാലൻസ് ഓഫ് പേയ്മെന്റ് ആയും ഇന്ത്യ നൽകുന്ന സഹായം വർധിപ്പിക്കുന്നതിനുള്ള സാധ്യത ധനമന്ത്രിയും ഹൈക്കമ്മിഷണറും ആരാഞ്ഞതായി ശ്രീലങ്കൻ ഹൈക്കമ്മിഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. 

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ തുടർന്നും സാമ്പത്തിക കാര്യങ്ങളിൽ സഹകരിക്കുമെന്ന് ഇരുരാജ്യങ്ങളും ധാരണയായി. കൂടിക്കാഴ്ചയിൽ നിർമല സീതാരാമനും മൊറഗോഡയും നിലവിലുള്ള സാമ്പത്തിക സഹകരണം വിലയിരുത്തുകയും മുന്നോട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

You might also like

Most Viewed