അനധികൃത സ്വത്ത് സമ്പാദനം; ഓം പ്രകാശ് ചൗട്ടാലയ്ക്ക് തടവ് ശിക്ഷ

ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാലു വര്‍ഷം തടവ് ശിക്ഷ. 50 ലക്ഷം രൂപ പിഴയും നല്‍കണം. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം കേസിൽ ഡല്‍ഹി റോസ് അവന്യൂ കോടതി ചൗട്ടാല കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ചൗട്ടാലയുടെ നാല് വസ്തുവകകള്‍ കണ്ടുക്കെട്ടാനും കോടതി ഉത്തരവിട്ടു.
പഞ്ച്കുള, ഗുരുഗ്രാം, ഹെയ്‌ലി റോഡ്, അസോള എന്നിവടങ്ങളിലെ വസ്ത്തുക്കളാണ് കണ്ടുക്കെട്ടുന്നത്. 6.09 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് 2010 മാര്‍ച്ച് 26 നാണ് ചൗട്ടാലയ്ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
2021 ജനുവരിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസും അദ്ദേഹത്തിനെതിരെ രജിസ്‌റ്റർ ചെയ്തു. 2013 ലെ അധ്യാപക നിയമനത്തില്‍ അഴിമതി കാണിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓം പ്രകാശ് ചൗട്ടാലയേയും മകന്‍ അജയ് ചൗട്ടാലയേയും പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 2021 ജൂലായിലാണ് അദ്ദേഹം ജയില്‍ മോചിതനായത്