നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; അനധികൃതമായി കടത്താൻ ശ്രമിച്ച 677 ഗ്രാം സ്വർണം പിടികൂടി


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 677 ഗ്രാം സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗമാണ് 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചത്. ഉണക്ക പഴവർഗങ്ങളും, സ്റ്റേഷനറി സാധനങ്ങളും പാക്ക് ചെയ്തിരുന്ന കാർബോർഡ് ബോക്സിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ചാവക്കാട് സ്വദേശി സുൽഫിക്കറെ അറസ്റ്റ് ചെയ്തു. ഇയാൾ ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊച്ചിയിൽ എത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed